ഞാന്‍ ഇവിടെ കുവൈത്തില്‍ ആണ് ജോലി ചെയ്യുന്നത്. എന്റെ ഒരു സ്നേഹിതന് ഒരാവശ്യത്തിന് പുറത്തു പോവുകയായിരുന്നു.അപ്പോളാണ് അവന് യാത്ര ചെയ്തു വന്ന വാന്‍ പോലീസ് ചെക് ചെയ്തത്. ഇവിടെ നമ്മള് പുറം രാജ്യക്കാര്‍ക്ക് പുറത്തിറങാന്‍ സിവില്‍ ഐഡി എന്ന ഒരു കാര്‍ഡ് നമ്മുടെ കയ്യില്‍ വേണം. പോലീസ് ചോദിക്കുംബോള്‍ നമ്മള് അത് കാണിക്കണം. പതിവുപോലെ അവനോടും സിവില്‍ ഐഡി കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. അവന് തന്റെ പേഷ്സ് തുറന്നു അതിന്റെ അറയില്‍ ഇരുന്ന സിവില്‍ ഐഡി കാണിച്ചു കൊടുത്തു.നമ്മുടെ സ്നേഹിതന് ഒരു ദൈവ വിശ്വാസി ആയത് കാരണം തന്റെ ഇഴ്ട ദൈവമായ ഗണപതിയുടെ ഒരു പടം പേഷ്സില് വച്ചിട്ടുന്ദായിരുന്നു. ഇതു കണ്ട പോലീസ് ഏമ്മാന്‍ അവനോട് ഇത് ആരുടെ പടം ആണന്ന് ചോദിച്ചു. അവന് പറഞു ഗണപതി ആണന്ന്. അറബി പോലീസിനുന്ദൊ ഗണപതിയെ അറിയുന്നു. നമ്മുടെ സ്നേഹിതന് അറിയാവുന്ന ഇംഗ്ലീഷില്‍ പറഞു “സെയിം സെയിം അള്ളാ”. പോലീസ് ഏമ്മാന്‍ നോക്കുംബോള്‍ കൊംബ്ബും തുംബ്ബിക്കൈയും ഉള്ള ഒരു പടം.
ഇതു കന്റ പോലീസ് അലറി കൊന്ദ് കൈ വീശി ഒരു കീറ്......എന്നിട്ട് ഒരു ചോദ്യവും......
“അള്ളായ്ക്ക് കൊംബ്ബും തുംബ്ബിക്കൈയുമോ ??????????????“
നമ്മുടെ സ്നേഹിതന് കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്നത് നോക്കിനിക്കാനെ കഴിഞൊള്ളു.....
Subscribe to:
Post Comments (Atom)
3 comments:
അത് കലക്കി!
കണ്ണാ..ഇത് കൊള്ളാം..ഇങ്ങനത്തെ..ഗള്‍ഫ് തമാശകള്‍ പോരട്ടെ.....
kannaa sathyam parayedaa ninakku thanne patiya abadhamalle ethe
Post a Comment