Sunday, February 25, 2007

അള്ളായ്ക്ക് കൊംബ്ബും തുംബ്ബിക്കൈയുമോ ??????????????

ഞാന്‍ ഇവിടെ കുവൈത്തില്‍ ആണ് ജോലി ചെയ്യുന്നത്. എന്റെ ഒരു സ്നേഹിതന്‍ ഒരാവശ്യത്തിന് പുറത്തു പോവുകയായിരുന്നു.അപ്പോളാണ് അവന്‍ യാത്ര ചെയ്തു വന്ന വാന്‍ പോലീസ് ചെക് ചെയ്തത്. ഇവിടെ നമ്മള്‍ പുറം രാജ്യക്കാര്‍ക്ക് പുറത്തിറങാന്‍ സിവില്‍ ഐഡി എന്ന ഒരു കാര്‍ഡ് നമ്മുടെ കയ്യില്‍ വേണം. പോലീസ് ചോദിക്കുംബോള്‍ നമ്മള്‍ അത് കാണിക്കണം. പതിവുപോലെ അവനോടും സിവില്‍ ഐഡി കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. അവന്‍ തന്റെ പേഷ്സ് തുറന്നു അതിന്റെ അറയില്‍ ഇരുന്ന സിവില്‍ ഐഡി കാണിച്ചു കൊടുത്തു.നമ്മുടെ സ്നേഹിതന്‍ ഒരു ദൈവ വിശ്വാസി ആയത് കാരണം തന്റെ ഇഴ്ട ദൈവമായ ഗണപതിയുടെ ഒരു പടം പേഷ്സില്‍ വച്ചിട്ടുന്ദായിരുന്നു. ഇതു കണ്ട പോലീസ് ഏമ്മാന്‍ അവനോട് ഇത് ആരുടെ പടം ആണന്ന് ചോദിച്ചു. അവന്‍ പറഞു ഗണപതി ആണന്ന്. അറബി പോലീസിനുന്ദൊ ഗണപതിയെ അറിയുന്നു. നമ്മുടെ സ്നേഹിതന്‍ അറിയാവുന്ന ഇംഗ്ലീഷില്‍ പറഞു “സെയിം സെയിം അള്ളാ”. പോലീസ് ഏമ്മാന്‍ നോക്കുംബോള്‍ കൊംബ്ബും തുംബ്ബിക്കൈയും ഉള്ള ഒരു പടം.
ഇതു കന്റ പോലീസ് അലറി കൊന്ദ് കൈ വീശി ഒരു കീറ്......എന്നിട്ട് ഒരു ചോദ്യവും......
അള്ളായ്ക്ക് കൊംബ്ബും തുംബ്ബിക്കൈയുമോ ??????????????“

നമ്മുടെ സ്നേഹിതന് കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്നത് നോക്കിനിക്കാനെ കഴിഞൊള്ളു.....

Saturday, February 24, 2007

സര്‍ദാജി കഥകള്‍

മൂന്നു സര്‍ദാജിമാര്‍ ചേര്‍ന്നു അമേരിക്കയിലേക്ക് ഒരു ടൂര്‍ പൊയി .അവര്‍ അവിടെ താമസിക്കാന്‍ പറ്റിയ ഒരു സ്ഥലം നോക്കി കുറെ നടന്നു. അവസാനം ഒരു ഫ്ലാറ്റിന്ഡെ നൂറാം നിലയില്‍ ഒരു റൂം കിട്ടി.പെട്ടിയെല്ലാം അവിടെ വച്ച് അവര്‍ സ്ഥലം കാണാന്‍ ഇറങി. പോകാന്‍ നേരം മാനേജര്‍ അവരോട് പത്ത് മണിക്കുമുന്‍ബ് വന്നം അല്ലേല്‍ ലിഫ്റ്റ് ഉണ്ടാകില്ല എന്ന് ഓര്‍മ്മിപ്പിച്ചു.

കറക്കം എല്ലം കഴിഞു ഫ്ലാറ്റ് എത്തിയപ്പൊള്‍ സമയം 10.30. പത്ത് മണി കഴിഞു ലിഫ്റ്റ് ഇല്ലാത്തതു കാരണം അവര്‍ നടന്നു കയറാന്‍ തീരുമാനിച്ചു.പക്ഷെ ഒരു കന്‍ഡീഷന്‍ ഒരോ 33 നില കയറുംബ്ബോളും ഒരു സര്‍ദര്‍ജി കഥ പറയണം.അപ്പോള്‍ പടികയറ്റം എളുപ്പമാകും.അങനെ അവര്‍ പടികള്‍ കയറാന്‍ തുടങി.
അങനെ ആദ്യത്തെ സര്‍ദാര്‍ജിയുടെ കഥ 33 നില എത്തിയപ്പൊള്‍ തീര്‍ന്നു.അപ്പൊള്‍ മൂന്നമത്തെ സര്‍ദാര്‍ജി പറഞു, എനിക്ക് ഒരു കഥ പറയനുന്ദ്, അത് ഞാന്‍ അവസാനം പറഞോളാം. അങനെ രന്ദാമത്തെം മൂന്നമത്തെം സര്‍ദാര്‍ജിമാര്‍ കഥ പറഞു കഴിഞപ്പോളെക്കും നൂറാം നില എത്തി.ആദ്യത്തെ സര്‍ദാര്‍ജി മൂന്നമത്തെ സര്‍ദാര്‍ജിയോട് എന്താ പറയനുള്ളത് എന്ന് ചൊദിച്ചു. അപ്പോള്‍ അയാള്‍ പറഞു റൂമിന്ദെ താക്കോല്‍ ഞാന്‍ താഴെ മാനെജരുടെ മേശമേല്‍ വച്ച് മറന്ന് പൊയി.

അങനെ അവര്‍ താഴേക്ക് ഇറങാന്‍ തുടങി 33 നില കഴിഞപ്പോള്‍ രന്ദാമത്തെ സര്‍ദാര്‍ജി പറഞു എനിക്ക് ഒരു ദുഖ കഥ പറയനുന്ദ്, അത് ഞാന്‍ അവസാനം പറഞോളാം.അങനെ അവര്‍ താഴെ എത്തി. മൂന്നമത്തെ സര്‍ദാര്‍ജി രന്ദാമത്തെ സര്‍ദാര്‍ജിയോട് എന്താ പറയനുള്ളത് എന്ന് ചൊദിച്ചു. അപ്പോള്‍ അയാള്‍ പറഞു തക്കോല്‍ എന്റെ പോക്കറ്റില്‍ തന്നെ ഉന്ദായിരുന്നു, മറന്നു പോയി.....

ദ്യേഷ്യവും സങ്കടവും സഹിച്ച് അവര്‍ വീന്ദും പടികള്‍ കയറാന്‍ തുടങി.33 നില കഴിഞപ്പോള്‍ ആദ്യത്തെ സര്‍ദാര്‍ജി പറഞു എനിക്ക് ഒരു ദുഖ കഥ പറയനുന്ദ്, അത് ഞാന്‍ അവസാനം പറഞോളാം. വീന്ദും അവര്‍ നൂറാം നില എത്തി. രന്ദാമത്തെ സര്‍ദാര്‍ജി ആദ്യത്തെ സര്‍ദാര്‍ജിയോട് എന്താ പറയനുള്ളത് എന്ന് ചൊദിച്ചു.അയാള്‍ പറഞു
“ നമ്മുടെ ഫ്ലാറ്റ് ഇതല്ലാ റോഡിന്റെ എതിര്‍വശത്തുള്ളതാണ്....”

ഒരു സിംഹത്തിന്‍റ് യു എസ് യാത്ര

ഒരു സിംഹത്തിന്‍റ് യു എസ് യാത്ര

ഇഡ്യയിലെ ഒരു സൂവില് ഉള്ള ഒരു സിംഹരാജന്‍ 1 കിലൊ ഇറച്ചിയാണ്‍ ഒരു ദിവസം കിട്ടുന്നത്. അത്രയും കിട്ടിയാല് നമ്മുടെ ആളിന് എന്ത് ആകാനാ……………..പുള്ളിക്ക് വട്ടായി തുടങി….
അപ്പൊളാണ്‍ യു എസ്സില്‍ നിന്നും ഒരാള്‍ അവിടെ എത്തിയത്. നമ്മുടെ സിംഹം അയാളൊട് കാര്യം അവതരിപ്പിച്ഛു. “ എന്നെ ഇവിടെ നിന്നും കൊണ്‍ദു പോകു….പ്ലീസ്സ്………..ഒകെ. അയാള്‍ സമ്മതിച്ചു.

സിംഹം കിനാവ് കാണാന്‍ തുടങി..
ഒരു എ/സി കൂട് , ദിവസം 2 ആട് തിന്നാന്‍ , കൂട്ടിന് ഒരു പെണ്‍ സിംഹം, യു എസ് ഗ്രീന് കാര്‍ഡ് അങനെ പലതും.

അവസാനം നമ്മുടെ സിംഹത്തിനെ യു എസ്സീല്‍ എത്തിച്ചു.

ആദ്യ ദിവസം സിംഹത്തിന് കൂട്ടീ‍ല്‍ എത്തി നല്ലവണ്ണം പൊതിഞ ഒരു പൊതി . നിറയെ ഏത്തപ്പഴം. സിംഹം വിചാരിച്ചു ആദ്യമായി എത്തിയതല്ലെ , വയറിന് ഒന്നും വരാതിരിക്കാന്‍ ആയിരിക്കും അങനെ എന്ന്….ഇത്ര സ്നേഹമോ….എന്തു നല്ലാളുകള്……..

മൂന്നു ദിവസം ഇതു തന്നെ തുടര്‍ന്നു……..അപ്പൊല്‍ സിംഹത്തിന് കലി കയറി..സുരേഷ് ഗൊപിയെപ്പൊലെ അലറി…….എന്ത് തൊന്നിയവാസം അണ് ഇത്? നിനക്ക് അറിയാമൊ കാട്ടിലെ രാജാവാന് ഞാന്‍, എനിക്ക് ഏത്തപ്പഴമൊ??????

ഇതു കേട്ട് ജൊലിക്കാരന്‍ പയ്യന്‍ മറുപടി പറഞു…..ഇവിടെ രാജാവിനെ കൊന്ദുവന്നിരിക്കുന്നത് ഒരു കുരങിന്റെ വിസയില്‍ ആണ്.

വല്ല്യിടത്തും കുരങു ആകുന്നാതിലും ഭെദം നാട്ടിലെ രജാവ് തന്നെ…………